NEWS
.
പള്ളുരുത്തി :കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചി നഗരസഭ 19-ാം ഡിവിഷൻ ചുവടുമായ് മുന്നോട്ട്...
പള്ളുരുത്തി :കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചി നഗരസഭ 19-ാം ഡിവിഷനിൽ കുടുംബശ്രീയുടെ 30 അയൽക്കൂട്ടങ്ങൾ ഒരുമിച്ച് ചേർന്ന് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'ചുവട് 2023' വർണ്ണശബളമായ റാലിയോടെ തുടക്കം കുറിച്ചു. 19-ാം ഡിവിഷൻ കൗൺസിലർ പി.ആർ. രചന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് എക്സിക്യൂട്ടീവ് അംഗം രേഷ്മ പ്രബിൻ അധ്യക്ഷത വഹിച്ചു. എഡിഎസ് ചെയർപേഴ്സൺ രജനി വിനായകൻ പതാക ഉയർത്തി. മുൻ ചെയർപേഴ്സൺ ലീജാ സജി ആശംസകൾ അർപ്പിച്ചു .മൈമുന നൂഹ് സ്വാഗതവും മേരി സെജി നന്ദിയും പറഞ്ഞു.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.
LifeKochi Web Desk | Jan. 26, 2023, 11 p.m. | Palluruthy