.

കളമശ്ശേരി : KVVES നിയോജകമണ്ഡലം കമ്മിറ്റി, KSEBയുടെ അശാസ്ത്രീയമായ കറന്റ് ചാർജ്ജ് വർദ്ധനവിനെതിരേയും, കണക്ടഡ് ലോഡിൻ്റെ പേരിൽ പിഴ ചുമത്തിയത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധസമരജ്വാല നടത്തി.

കളമശ്ശേരി : KVVES നിയോജകമണ്ഡലം കമ്മിറ്റി, KSEBയുടെ അശാസ്ത്രീയമായ കറന്റ് ചാർജ്ജ് വർദ്ധനവിനെതിരേയും, കണക്ടഡ് ലോഡിൻ്റെ പേരിൽ കളമശ്ശേരിയിലെ വ്യാപാരികൾക്ക് അന്യായമായി പിഴ ചുമത്തിയത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധസമരജ്വാല നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി കെ ജെ റിയാസ് സമരം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ജമാൽ നീറുങ്കൽ സ്വാഗതം ആശംസിച്ച യോഗത്തിൽ കളമശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ട് ഷാജഹാൻ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ എസ് നിഷാദ് മുഖ്യപ്രഭാഷണം നടത്തി. വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സുബൈദ നാസർ അഭിവാദ്യ പ്രഭാഷണവും, കളമശ്ശേരി നിയോജക മണ്ഡലം നേതാക്കളായ മുഹമ്മദ് , ബിജീഷ് കുന്നുകര, യൂത്ത് വിംഗ് നേതാക്കളായ നവാസ് നോർത്ത് കളമശ്ശേരി, അബ്ദുൽ ഷിഹാർ, സന്തോഷ്കുമാർ, വനിതാ വിംഗ് പ്രസിഡന്റ് ബിജി ബിജീഷ് തുടങ്ങിയവർ നേതൃത്വം നൽകി. സമരസമിതി ജനറൽ കൺവീനർ ഏലൂർ ഗോപിനാഥ് നന്ദി രേഖപ്പെടുത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | June 7, 2023, 8:05 p.m. | Kalamassery