.

പള്ളുരുത്തി : സംഗീത കുലപതി എം കെ അർജുനൻ മാസ്റ്ററുടെ 88-ാമത് ജന്മദിനാചരണം എസ് എൻ ക്ലബ്ബ് കൊച്ചിൻ, വൈ സി സി ട്രസ്റ്റ് , സി എസ് എ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

പള്ളുരുത്തി : ഛായ ചിത്രത്തിൽ ഹാരാർപ്പണവും, ഭദ്രദീപ പ്രകാശനവും ജീവകാരുണ്യ സന്നദ്ധ മേഖലയിലെ പ്രവർത്തകനും എസ് എൻ ക്ലബ്ബ് രക്ഷാധികാരിയുമായ വേണുഗോപാൽ വേമ്പിളളി നിർവഹിച്ചു. അനുസ്മരണ സദസ്സ് കൊച്ചി നഗരസഭ വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി എ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. എസ് എൻ ക്ലബ്ബ് പ്രസിഡന്റ് ജോർജ് കിളിയാറ അദ്ധ്യക്ഷത വഹിച്ചു. എസ് എൻ ക്ലബ്ബ് ജനറൽ സെക്രട്ടറി വിപിൻ പള്ളുരുത്തി, നാടകാചാര്യൻ കലാരത്ന കെ എം ധർമ്മൻ, സിനിമ ടെലിവിഷൻ താരം സാജൻ പള്ളുരുത്തി, പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തി, എഴുത്തുകാരി രാജം ടീച്ചർ, കുമ്പളങ്ങി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ പ്രദീപ്, കാഥികൻ പള്ളുരുത്തി രാമചന്ദ്രൻ, സാമൂഹ്യക പ്രവർത്തകൻ രാജീവ് പള്ളുരുത്തി, വൈ സി സി ട്രസ്റ്റ് പ്രസിഡൻറ് എം എസ് സുരേഷ് ബാബു എന്നിവർ സംസാരിച്ചു. എ ബി ലാലന്റെ നേതൃത്വത്തിൽ അർജുനൻ മാസ്റ്ററുടെ തെരഞ്ഞെടുത്ത ഗാനങ്ങളുടെ ഗാനാഞ്ജലി നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 1, 2024, 11:39 p.m. | Palluruthy