.

പള്ളുരുത്തി : ചിരിക്കാം ഈ അമ്മമാരോടൊപ്പം.. ചിരിച്ചു കളിക്കുവാൻ ചിരി യോഗയുമായ് പള്ളുരുത്തിയിലെ അമ്മമാർ..

പള്ളുരുത്തി :മാസത്തിന്റെ ആദ്യ ശനിയാഴ്ച കാത്തിരിക്കുന്ന ഒരു കൂട്ടം അമ്മമാർ പള്ളുരുത്തിയിൽ കൊച്ചി നഗരസഭ ഇരുപതാം ഡിവിഷൻ മാനവികം കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജന ക്ലബ്ബുമായി ചേർന്ന് വയോജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ചിരി യോഗ പള്ളുരുത്തി പെൻഷൻ ഭവനിൽ നടന്നു. ചിരിയോഗ അധ്യാപകൻ സെബാസ്റ്റ്യൻ മാസ്റ്റർ നേതൃത്വം നൽകി.ചിരി യോഗ ക്ലബ്ബിലെ അംഗങ്ങളായ ചന്ദ്രകുമാരി, സീനത്ത്,കാഞ്ചന,സെൽമ എന്നിവർ വളരെ സന്തോഷത്തോടെയാണ് ലൈഫ്കൊച്ചിയോട് സംസാരിച്ചത്. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Jan. 7, 2023, 10:05 p.m. | Palluruthy