.

പള്ളുരുത്തി : വേനൽ ചൂടിൽ ആശ്വാസവുമായി തണ്ണീർ പന്തലൊരുക്കി പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക്.

പള്ളുരുത്തി : ബാങ്കിൻ്റെ ഹെഡ് ഓഫീസ് പരിസരത്ത് ആരംഭിച്ച തണ്ണീർപന്തലിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് കെ പി സെൽവൻ നിർവഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എ പി റഷീദ്, ഹേമ ടീച്ചർ, ബാങ്ക് സെക്രട്ടറി കെ എം നജ്മ എന്നിവർ സംസാരിച്ചു. രാവിലെ 11 മുതൽ വേനലിന്റെ കാഠിന്യം കുറയുന്ന നാൾ വരെ തണ്ണീർപ്പന്തലിന്റെ പ്രവർത്തനങ്ങൾ ഉണ്ടാകും. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 2, 2024, 11:16 p.m. | Palluruthy