.

പെരുമ്പാവൂർ : കേന്ദ്ര അവഗണനക്കെതിരെ സി പി ഐ (എം) പെരുമ്പാവൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

പെരുമ്പാവൂർ :കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി സി പി ഐ (എം) പെരുമ്പാവൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. പാറപ്പുറം കവലയിൽ നടന്ന യോഗം സി പി ഐ (എം) കോതമംഗലം ഏരിയ കമ്മിറ്റി അംഗവും, ജില്ലാ പഞ്ചായത്ത് അംഗവുമായ റഷീദ സലീം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി പി ഖാദർ അധ്യക്ഷത വഹിച്ചു. പുറപ്പുറം ബ്രാഞ്ച് സെക്രട്ടറി സി പി അബ്ദുൾ ഖാദർ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം, ഏരിയ കമ്മിറ്റി അംഗം കെ ഇ നൗഷാദ്, ലോക്കൽ കമ്മിറ്റി അംഗം സി വി ജിന്ന, നഗരസഭ കൗൺസിലർമാരായ പി എസ് അഭിലാഷ്, പി എ സിറാജ് തുടങ്ങിയവർ സംസാരിച്ചു.വാർത്തയുമായ് ലൈഫ് കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Jan. 25, 2023, 11:15 p.m. | Perumbavoor