.

പെരുമ്പാവൂർ : ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ മാർച്ച് 31 ഏപ്രിൽ 1, 2 തീയതികളിലായി 'സമ്മർ ഫിയെസ്റ്റ @ 23' - സൗജന്യ അവധിക്കാല വിനോദ വിജ്ഞാന പരിപാടി സംഘടിപ്പിക്കുന്നു.

പെരുമ്പാവൂർ : വിജ്ഞാനവും, വിനോദവും, വ്യക്തിത്വ വികസനവും ലക്ഷ്യമിട്ടുകൊണ്ട് 5,6,7 ക്ലാസ്സുകളിലെ കുട്ടികൾക്കായിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അഭിനയ കളരി, ശാസ്ത്ര വിസ്മയം, മാജിക് ടിപ്സ്, ബലൂൺ ആർട്ട്, വിജ്ഞാന വിനോദ യാത്ര, എയ്റോബിക് ഭാരതീയം ആക്ടിവിറ്റി, കവി അരങ്ങ്, നാടൻ പാട്ട്, ട്രഷർ ഹണ്ട്, മെമ്മറി ടെസ്റ്റ്, ലൈവ് റിപ്പോർട്ടിംഗ്, ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധ ഇനങ്ങളിലായാണ് ക്ലാസ്സുകൾ നടക്കുക. സമീപദേശത്തെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് പൂർണ്ണമായും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രധാന അധ്യാപകൻ ജേക്കബ് സത്യൻ, സീനിയർ അസിസ്റ്റന്റ് അനിത ടീച്ചർ, പി ടി എ പ്രസിഡന്റ് ടി എം നസീർ, ക്യാമ്പ് കൺവീനർ ഡോ. തുളസി എ പി എന്നിവർ വിശദ വിവരങ്ങൾ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | March 24, 2023, 5:45 p.m. | Perumbavoor