.

പെരുമ്പാവൂർ :വലിയ ക്യാൻവാസിൽ ലഹരി വരുദ്ധ സന്ദേശ വര കുന്നത്തുനാട് താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

പെരുമ്പാവൂർ :കുന്നത്തുനാട് താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ വലിയ ക്യാൻവാസിൽ ലഹരി വരുദ്ധ സന്ദേശ വര സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഐരാപുരം എസ് എസ് വി കോളേജിലെ നഷ്ണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ അവതരിപ്പിച്ച ലഹരി വരുദ്ധ ഫ്ലാഷ് മോബ് ശ്രദ്ധേയമായി. യൂണിയൻ പ്രസിഡന്റ് അഡ്വ.കെ ശ്രീശകുമാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രശ്സ്ത സിനിമാ താരം കൃഷ്ണ ശങ്കർ മുഖ്യ അതിഥിയിയിരുന്നു. പെരുമ്പാവൂർ നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ രാമകൃഷ്ണൻ, യൂണിയൻ വൈസ് പ്രസിഡന്റ് സി എസ് രാധാകൃഷ്ണൻ, സെക്രട്ടറി രഞ്ജിത്ത് എസ് മേനോൻ, പ്രോഗ്രാം കൺവീനർ അനുരാഗ് പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Jan. 26, 2023, 11:54 p.m. | Perumbavoor