.

പെരുമ്പാവൂർ : നഗരസഭ വയോജനങ്ങൾക്ക് കട്ടിൽ, അങ്കണവാടികൾക്ക് ഗ്യാസ് സ്റ്റൗ, പ്രഷർ കുക്കർ എന്നിവ വിതരണം ചെയ്തു.

പെരുമ്പാവൂർ : മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജോഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബീവി അബുബക്കർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ രാമകൃഷ്ണൻ, കൗൺസിലർമാരായ പോൾ പാത്തിക്കൽ, ലത സുകുമാരൻ, ഷീബ ബേബി, പി എസ് അഭിലാഷ്, കെ സി അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | March 24, 2023, 5 p.m. | Perumbavoor