.

പെരുമ്പാവൂർ : ഇരിങ്ങോൾ നീലംകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു.

പെരുമ്പാവൂർ : ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സെപ്തംബർ 17 മുതൽ 24 വരെയാണ് നടക്കുന്നത്. ഭഗവത സത്തമ ശ്രീ നീലംപേരൂർ പുരുഷോത്തമദാസ് ആണ് യജ്ഞാചാര്യൻ. ഗണപതി ഹോമം, പ്രസാദ ഊട്ട്, ദീപാരാധന, ഉണ്ണിയൂട്ട്, രുഗ്മണിസ്വയംവരം, ആറാട്ട് പൂജ തുടങ്ങി ഭക്തിനിർഭരമായ നിരവധി ചടങ്ങുകൾ യജ്ഞത്തിന്റെ ഭാഗമായി നടക്കും. എ കെ വിജയകുമാർ ആലങ്ങാട് യോഗം പെരിയസ്വാമി, എം വി സുരേന്ദ്രൻ ക്ഷേത്രം സെക്രട്ടറി, വി കെ വിശ്വനാഥൻ സ്ഥാപക ട്രസ്റ്റി അയ്യപ്പ സേവാ സമാജം എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Sept. 18, 2023, 6:19 p.m. | Perumbavoor