.

പെരുമ്പാവൂർ : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സാങ്കേതിക പഠന ക്ലാസ് നടന്നു.

പെരുമ്പാവൂർ : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വർഷത്തെ ഹജ്ജിന് പോകുന്ന ഹാജിമാർക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസ് കണ്ടന്തറ മുസ്ലിം ജമാ അത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ ട്രൈനിംങ് ഓർഗനൈസർ സി.എം. അസ്ക്കറിൻ്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസിൻ്റെ ഉദ്‌ഘാടനം കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് ഖാസിം കോയ പൊന്നാനി നിർവ്വഹിച്ചു. ചടങ്ങിൽ സിയാൽ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ മുഖ്യാതിഥിയായി പങ്കെടുത്തു. മുഹമ്മദ് മുനീർ ഹുദവി, കെ.കെ.ഇബ്രാഹിം, സി.വൈ. മീരാൻ, അബ്ദുൽ അസീസ് സഖാഫി, ഇ കെ കുഞ്ഞ് മുഹമ്മദ്, ടി കെ സലിം, അമീർ മുഹമ്മദ് ജില്ലയിലെ ഫീൽഡ് ട്രൈനിംങ് ഓർഗനൈസർന്മാർ തുടങ്ങിയവർ സംബന്ധിച്ചു. നാലു സെഷനുകളായി നടത്തിയ ക്ലാസിൽ ഒന്നാമത്തെ സെഷനിൽ ഹജ്ജ് യാത്രയിലെ ആരോഗ്യ-ശാരീരിക പ്രശ്നങ്ങളെ കുറിച്ച് അലോപ്പത്തി ഡോ. എം.എം.അനീഷും, ഹോമിയോ ഡോ. ആശാറാണി റ്റി.എസും ക്ലാസ് നയിച്ചു. രണ്ടാമത്തെ സെഷനിൽ വിദേശയാത്രയിലെ കസ്റ്റംസ് സംബന്ധമായ കാര്യങ്ങൾ കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിലെ കസ്റ്റംസ് സൂപ്രണ്ട് യൂസഫ് കെ. ഇബ്രാഹിം വിശദീകരിച്ചു. വിദേശ കറൻസിയായ റിയാൽ മാറ്റി വാങ്ങുന്ന കാര്യങ്ങളെ കുറിച്ച് എറണാകുളം ഡിജിറ്റൽ ബാങ്കിലെ ചീഫ് മാനേജർ രാഹി എസ് നായർ മൂന്നാമത്തെ സെഷനിലും, നാലാമത്തെ സെഷനിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസിന് ഡിസ്ട്രിക്റ്റ് ഹജ്ജ് ട്യൂട്ടർ എൻ. പി. ഷാജഹാനും നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | May 30, 2023, 12:09 a.m. | Perumbavoor