.

പെരുമ്പാവൂർ:കളിപ്പന്തുണ്ടാക്കിയും പ്ലാവിലതൊപ്പി ധരിച്ചും വ്യത്യസ്ത ചുവടുമായ് വേദ കുടുംബശ്രീ അയൽക്കൂട്ട സംഗമം സംഘടിപ്പിച്ചു.

പെരുമ്പാവൂർ: നഗരസഭ പതിനൊന്നാം വാർഡ് വേദ കുടുംബശ്രീ താലൂക്ക് ആശുപത്രിയുടെ കീഴിൽ കാരാട്ടുപ്പള്ളിക്കരയിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലെ ഗുണഭോക്താക്കളെ ഒപ്പം ചേർത്ത് നിർത്തി ചുവട് 2023 എന്ന പേരിൽ അയൽക്കൂട്ട സംഗമം സംഘടിപ്പിച്ചു.ഈശ്വരപ്രാർത്ഥനയോട് കൂടി യോഗ നടപടികൾ ആരംഭിച്ചു.വാർഡ് കൗൺസിലർ ആനി മാർട്ടിൻ ഉത്ഘാടനം നിർവ്വഹിച്ചു. ഹാജിറ സലീം വേദ അയൽക്കൂട്ടം സെക്രട്ടറി സ്വാഗതവും കലാ രാമൻ വേദ അയൽക്കൂട്ടം പ്രസിഡന്റ് അദ്ധ്യക്ഷപ്രസംഗവും നിർവ്വഹിച്ചു. ലീന ഷൺമുഖൻ ,ഉഷാ ബാലൻ, ശകുന്തളാ ഷാജി എന്നിവർ ആശംസകൾ അറിയിച്ചു ഓമനാ സാമുവൽ ഏലിയാമ്മ ടീച്ചറിനെ പൊന്നാട അണിയിക്കുകയും പകൽ വീട്ടിലെ മുതിർന്ന ഗുണഭോക്താവായ ലഷ്മി കുട്ടിയമ്മയെ വാർഡ് കൗൺസിലർ പൊന്നാട അണിയിക്കുകയും ചെയ്തു.പിന്നീട് അംഗങ്ങളുടെവിവിധ കലാപരിപാടിയോട് കൂടി 5 മണിക്ക് യോഗനടപടികൾ അവസാനിച്ചു.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Jan. 27, 2023, 1:38 a.m. | Perumbavoor