.

#chellanam

ഹൈബി ഈഡന്റെ റീബിൽഡ് ചെല്ലാനം പദ്ധതിയ്ക്ക് തുടക്കം; നടൻ ടോവിനോ ഉദ്ഘാടനം ചെയ്തു

ഹൈബി ഈഡൻ എം. പി നടപ്പിലാക്കുന്ന റീബിൽഡ് ചെല്ലാനം പദ്ധതി സിനിമ താരം ടോവിനോ തോമസ് ഉദ്ഘാടനം ചെയ്തു. കടൽ ക്ഷോഭത്തിൽ വീട് തകർന്നവരുടെ 4 വീടുകളാണ് ഇപ്പോൾ നിർമ്മാണം ആരംഭിക്കുന്നത്. ആസ്റ്റർ ഡി എം ഫൗണ്ടേഷനും റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലുമാണ് സ്പോൺസർമാർ. 12 വീടുകളാണ് ആദ്യ ഘട്ടത്തിൽ പദ്ധതി പ്രകാരം പ്രതീക്ഷിക്കുന്നതെന്ന് എം.പി പറഞ്ഞു. വീട് ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗുണഭോക്താവിൽ ഒരാളായ റെജീന പ്രഭ പങ്കുവച്ചു. ആസ്റ്റർ ഡി എം ഫൗണ്ടേഷൻ സി.ഒ.ഒ. ഡോ.അമ്പിളി വിജയരാഘവൻ, ചെല്ലാനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഡി. പ്രസാദ്, റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡൻ്റ് ഡോ.പരശുറാം ഗോപിനാഥ്, ആസ്റ്റർ ഡി എം ഫൗണ്ടേഷൻ കോർഡിനേറ്റർ ലത്തീഫ് കാസിം, എന്നിവരുടെ വാക്കുകളിലേയ്ക്ക്.

LifeKochi Web Desk | June 30, 2021, 6:36 p.m. | Chellanam