.

#Local news

നാടൻ കുത്തരിച്ചോറും വറുത്തരച്ച കോഴിക്കറിയും; ഫുഡ് ചലഞ്ചുമായി കോവിഡ് വാർ റൂം PVK വാട്സ്ആപ്പ് ഗ്രൂപ്പ്‌

പുത്തൻവേലിക്കര കോവിഡ് വാർ റൂം PVK വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കുട്ടികളുടെ പഠനസഹായത്തിനായി ഫുഡ് ചലഞ്ച് നടത്തി. നാടൻ കുത്തരിച്ചോറും കൂർക്കയിട്ട് വറുത്തരച്ച കോഴിക്കറിയുമാണ് ചലഞ്ചിന്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് വാർ റൂം PVK വാട്സ്ആപ്പ് ഗ്രൂപ്പ്‌ അഡ്മിൻ സുനിൽ കുന്നത്തൂരിന്റെ നേതൃത്വത്തിൽ 2000 ഓളം പൊതിച്ചോറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പത്താം വാർഡ് മെമ്പർ എം.എസ്. രാജനാണ് പാചകം ഏറ്റെടുത്തിരിക്കുന്നത്. സാധാരണക്കാർക്ക് ഇത് വലിയൊരു സഹായമാണെന്ന് കുരിശിങ്കൽ ലൂർദ് മാതാ പള്ളി വികാരി ഫാ. നോയൽ കുരിശിങ്കൽ പറഞ്ഞു. ആശംസകളുമായി മുൻ പഞ്ചായത്ത് അംഗം ബിജു കരോട്ടുകരയും ഉണ്ടായിരുന്നു.

LifeKochi Web Desk | June 30, 2021, 2:23 p.m. | Puthenvelikara