.

#koothattukulam

വിദ്യാവനം പദ്ധതി കോർഡിനേറ്റർ പി.ഡി. ഐസക്ക് സാറിന് യാത്രയയപ്പ് നൽകി

കൂത്താട്ടുകുളം സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാവനം പദ്ധതി കോർഡിനേറ്റർ സർവീസിൽ നിന്നും വിരമിക്കുന്ന പി.ഡി. ഐസക്ക് സാറിന് യാത്രയയപ്പ് നൽകി. വാർഡ് മെമ്പർ ജോയി കരിപ്പായി ഉപഹാരം നൽകി അദ്ദേഹത്തെ ആദരിച്ചു. സ്‌കൂളിനെ ഹരിതവനമാക്കാൻ അദ്ദേഹം നടത്തിയ പരിശ്രമം ഏറെ അഭിനന്ദനം അർഹിക്കുന്നതാണെന്ന് പ്രിൻസിപ്പാൾ ഇൻ ചാർജ് ലിസി കുര്യാക്കോസ് പങ്കുവച്ചു. അധ്യാപകരായ ബിജു മാത്യു, ജിജി, ഗോപൻ, എൻ.എൻ. ബിജി, ബിന്ദു, പി.ടി.എ. പ്രസിഡന്റ് ജോൺസൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | June 30, 2021, 8:05 p.m. | Koothattukulam