.

#koothattukulam

#rotary club

കുട്ടികളുടെ പഠനത്തിന് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ടാബുകൾ നൽകി

കൂത്താട്ടുകുളം ഗവൺമെന്റ് യു.പി സ്‌കൂളിൽ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ടാബുകൾ വിതരണം ചെയ്തു. പതിനൊന്നോളം ടാബുകളാണ് സ്‌കൂളിന് നൽകിയത്. റോട്ടറി ക്ലബ്ബിന്റെ ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്ന് ചെയർ പേഴ്സൺ വിജയ ശിവൻ പറഞ്ഞു. റോട്ടറി ക്ലബ് പ്രസിഡന്റ് അനിൽ ജോണിന്റെ നേതൃത്വത്തിലാണ് ടാബുകൾ വിതരണം ചെയ്തത്. പ്രധാനധ്യപിക ആർ. വത്സല ദേവി ഇത്തരം ഒരു ഉദ്യമത്തിന് റോട്ടറി ക്ലബിനോടുള്ള നന്ദി അറിയിച്ചു. കുട്ടികളുടെ പഠനത്തിന് ടാബുകൾ ഏറെ സഹായകരമാകുമെന്ന് അധ്യാപകൻ നിഖിൽ ജോസ് കൂട്ടിച്ചേർത്തു.

LifeKochi Web Desk | July 1, 2021, 4:04 p.m. | Koothattukulam