.

#Local news

വഴിയുടെ ശോചനീയാവസ്ഥ; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

വാരപ്പെട്ടി പഞ്ചായത്തിൽ ഇഞ്ചൂർ പള്ളിപ്പടിയിൽ നിന്നും മാതിരപ്പള്ളിയ്ക്ക് പോകുന്ന വഴിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വാഴ നട്ട് പ്രതിഷേധിച്ചു. റോഡിന്റെ അറ്റകുറ്റ പണി പൂർത്തിയാക്കി സഞ്ചാര യോഗ്യമാക്കണമെന്ന് കോതമംഗലം മുൻ ബ്ലോക്ക് പ്രസിഡന്റ് എൽദോസ് കീച്ചേരി പറഞ്ഞു. അധികാരികൾ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വാരപ്പെട്ടി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോയ് ജോഷ്വാ പ്രതികരിച്ചു.

LifeKochi Web Desk | June 28, 2021, 6:21 p.m. | Varapetty