.

ഉപരിപഠനത്തിന് പോകുന്ന ഡോക്ടർക്ക് യാത്രയയപ്പ് നൽകി

കളമശ്ശേരി വാട്ടേക്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സിമി ബ്രിഡ്‌ജിത് നാട്ടുകാരുടെ സ്നേഹാദരവ് ഏറ്റുവാങ്ങി ഉപരിപഠനത്തിനായി പോകുകുകയാണ്. കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകാൻ ഡോക്ടർക്ക് കഴിഞ്ഞു എന്നത് ഏറെ അഭിനന്ദനാർഹമാണെന്ന് കൗൺസിലർ കെ.എ. പ്രശാന്ത് പങ്കുവച്ചു. മുസ്ലിം യൂത്ത് ലീഗ് ടൗൺ കമ്മിറ്റി സെക്രട്ടറി കെ.എ. റിയാസ് ഡോക്ടറുടെ ഉപരിപഠനത്തിന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. വാർഡ് കൗൺസിലറിന്റെയും മുസ്ലിം യൂത്ത് ലീഗ് ടൗൺ കമ്മിറ്റിയുടെയും പേരിൽ ഡോക്ടർക്ക് ഉപഹാരങ്ങൾ കൈമാറി.

LifeKochi Web Desk | June 29, 2021, 12:20 p.m. | Kalamassery