.

പുത്തൻവേലിക്കരയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവ്...

പുത്തൻവേലിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിവിധ പരിപാടികളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുത്തു. കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നടത്തി. കൂടാതെ എം.ജി. സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ദിവ്യയെ ആദരിച്ചു. പുത്തൻവേലിക്കരയുടെ യുവ എഴുത്തുകാരിയായ മേഘ ഷിജുവിന്റെ പുതിയ കവിത സമാഹാരവും ഇതോടൊപ്പം പ്രകാശനം ചെയ്തു. മണ്ഡലത്തിലെ 250 ഓളം കുട്ടികൾക്കാണ് പഠനോപകരണങ്ങൾ കൈമാറിയതെന്ന് മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിൽ പറഞ്ഞു.

LifeKochi Web Desk | June 28, 2021, 6:44 p.m. | Puthenvelikara