.

#Local news

ഓഞ്ഞിത്തോട്ടിൽ പായൽ നീക്കുന്നതിനുള്ള നടപടി ആരംഭിച്ചു

കടുങ്ങല്ലൂർ പഞ്ചായത്തിലെ ഓഞ്ഞിത്തോട്ടിൽ പായൽ നീക്കുന്നതിനുള്ള നടപടി ആരംഭിച്ചു. പായൽ മൂലം നീരൊഴുക്ക് നിലച്ച അവസ്ഥയിലായിരുന്നു തോട്. ആലങ്ങാട്, കടുങ്ങല്ലൂർ പഞ്ചായത്തുകൾ സംയുക്തമായി ഇറിഗേഷൻ വകുപ്പിനൊപ്പമാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. സമയബന്ധിതമായി പായൽ നീക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് കടുങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി പറഞ്ഞു. പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് കോൺട്രാക്ടർ സിദ്ദിഖ് പങ്കുവച്ചു.

LifeKochi Web Desk | July 1, 2021, 3:59 p.m. | Kadungalloor