.

തുരുത്തിക്കരയിലെ പാതയോരങ്ങൾ ഇനി മുളക് വീഥി എന്നറിയപ്പെടും

വർഷംതോറും മുളന്തുരുത്തിയിൽ നടത്തിവരുന്ന ഒന്നാണ് ഞാറ്റുവേലച്ചന്ത. ഇതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ 8, 10, 11, വാർഡുകളിലെ പാതയോരങ്ങളിൽ മുളക് കൃഷി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തുരുത്തിക്കര സയൻസ് സെന്ററിന്റെ നേതൃത്വത്തിലാണ് പ്രകൃതിയോടിണങ്ങിയ ഇത്തരം ഒരു പാടിപ്പാടി സംഘടിപ്പിച്ചിരിക്കുന്നത്. ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇന്ദു പി. നായർ മുളക് വീഥി പദ്ധതിയുടെ ഉദ്ഘാടനം നടത്തി. കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സി.കെ. റെജി, പഞ്ചായത്ത്‌ മെമ്പർ ലിജോ ജോർജ്, സയൻസ് സെന്റർ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എ. തങ്കച്ചൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | June 29, 2021, 1:35 p.m. | Mulanthuruthy