.

#Local news

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം നിക്ഷേപിച്ചു

കൂത്താട്ടുകുളത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൽ മാലിന്യം നിക്ഷേപിച്ചു. കൂത്താട്ടുകുളം മുൻസിപ്പാലിറ്റി പത്താം ഡിവിഷനിൽ അരഞ്ഞാണിയിൽ സണ്ണി സ്‌കറിയയുടെ വീട്ടുവളപ്പിലാണ് സ്റ്റുഡിയോ മാലിന്യം നിക്ഷേപിച്ചത്. വിവരം അറിഞ്ഞ ഉടനെ കൗൺസിലർ സുമ വിശ്വംഭരനും ഹെൽത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്റ്റുഡിയോയിലെ മാലിന്യമാണെന്നും മറവു ചെയ്യാൻ സ്വകാര്യ വ്യക്തിയെ ഏല്പിച്ചതാണെന്നും സ്റ്റുഡിയോ ഉടമ ലൈഫ് കൊച്ചിയോട് പറഞ്ഞു.

LifeKochi Web Desk | June 30, 2021, 3:34 p.m. | Koothattukulam