.

തോപ്പുംപടി : പെരുമ്പടപ്പ് പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് BJP പ്രവർത്തകർ കരുവേലിപ്പടിയിലെ ജല അതോറിറ്റി അസി.എക്സിക്യുട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.

തോപ്പുംപടി : ഒരു മാസമായി പെരുമ്പടപ്പിലെ വിവിധ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വി എൻ പുരുഷൻ റോഡ്, എം എ മാത്യു റോഡ് ശ്രീ നാരായണ റോഡ്, കുപ്പക്കാട്ട് പ്രദേശം, മൂന്തുംപുളി പ്രദേശം എന്നിവിടങ്ങളിലെല്ലാം പൈപ്പിലൂടെ വെള്ളം ലഭിച്ചിട്ട് നാളുകളായി. കൊച്ചി നഗരസഭയുടെ ടാങ്കറുകളിൽ നടത്തുന്ന കുടിവെള്ള വിതരണം പരാജയമാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. നൂറു കണക്കിന് നാട്ടുകാർ ഒപ്പിട്ടു നൽകിയ നിവേദനവും ഉദ്യോഗസ്ഥർക്ക് കൈമാറി. BJP പള്ളുരുത്തി മണ്ഡലം ജനറൽ സെക്രട്ടറി കെ കെ റോഷൻ കുമാർ ഉദ്ഘാടനം ചെയ്തു. സൗത്ത് ഏരിയാ പ്രസിഡൻ്റ് എൻ ജി പ്രകാശൻ , ജനറൽ സെക്രട്ടറി കെ എസ് സുധീഷ്, വൈസ് പ്രസിഡൻ്റ് വി ബി ഷിബു, കെ എസ് നിജിൽ എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 12, 2024, 11:52 p.m. | Thoppumpady