.

തോപ്പുംപടി : മുണ്ടംവേലി സാന്താ മരിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കിൻഡർഗാർട്ടൻ കൾച്ചറൽ ഫിയസ്റ്റയും Graduation സെറിമണിയും സംഘടിപ്പിച്ചു.

തോപ്പുംപടി : ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കിൻഡർഗാർട്ടൻ വിഭാഗം സ്കൂൾ ക്യാപ്റ്റൻ മാസ്റ്റർ Nythik സ്വാഗതം ആശംസിച്ചു. വിശിഷ്ട അതിഥിയായ പിന്നണി ഗായകൻ വിപിൻ സേവ്യർ ചടങ്ങിന്റെ ഉദ്ഘാടന കർമ്മം ഔദ്യോഗികമായി നിർവഹിച്ചു. സാന്ത മരിയ ഡെലിഗേറ്റ് സുപ്പീരിയർ സിസ്റ്റർ സീന പൂത്തറ ചടങ്ങിന്റെ അധ്യക്ഷത വഹിച്ച യോഗത്തിൽ UKG വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റുകൾ നൽകി അനുമോദിച്ചു. സാന്താ മരിയ സ്കൂൾ മാനേജ സിസ്റ്റർ സുജ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഡോളി, രക്ഷാകർതൃ പ്രതിനിധി മേരീ ജിയ എന്നിവർ ആശംസകൾ അർപ്പിച്ചു. മേരി അന്നലിയ മരിയ അനീഷ് ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. നഴ്സറി കുരുന്നുകളുടെ നിറപ്പകിട്ടാർന്ന കലാപ്രകടനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 16, 2024, 11:29 p.m. | Thoppumpady