.

തോപ്പുംപടി : സാമൂഹ്യ പ്രവർത്തനത്തിനായി ഫണ്ട് ശേഖരിക്കുവാൻ "ത്രിഫ്റ്റ് ഷോപ്പ്" തുടങ്ങി കൊച്ചി നസ്രത്ത് എൻ്റെ കൊച്ചി യുണൈറ്റഡ് ചാരിറ്റബിൾ ട്രസ്റ്റ്.

തോപ്പുംപടി : കിടപ്പുരോഗികൾക്കും രോഗാവസ്ഥയിലുള്ളവർക്കും ആതുര ശുശ്രൂഷ നൽകുവാൻ, മുതിർന്നവർക്കും കുട്ടികൾക്കും ആവശ്യമായ പുതിയതും പുതുമ മങ്ങാത്തതുമായ വസ്ത്രങ്ങളും, മുതിർന്ന വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ടിയുള്ള പുസ്തകങ്ങളും നാമമാത്ര നിരക്കിൽ വിതരണം ചെയ്തുകൊണ്ട് ഫണ്ട് ശേഖരിക്കുവാൻ THRIFT SH0P ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ വൈകുന്നേരം അഞ്ചുമണിക്ക് ശേഷം നസ്രത്ത് സ്റ്റാച്യു ജംഗ്ഷനിൽ ഷോപ്പിന്റെ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും എൻ്റെ കൊച്ചി ഓഫീസുമായി ബന്ധപ്പെടുന്നവർക്ക് വസ്ത്രങ്ങൾ ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഷിബു പൊള്ളയിൽ ചീഫ് കോർഡിനേറ്റർ എൻ്റെ കൊച്ചി, ജോയി ഇലഞ്ഞിക്കൽ ട്രസ്റ്റി എൻ്റെ കൊച്ചി, നാട്ടുകാരായ ഓമന, ലില്ലി സെബാസ്റ്റിൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 1, 2023, 12:27 a.m. | Thoppumpady