.

തോപ്പുംപടി : മഹിള കോൺഗ്രസ് കൊച്ചി സൗത്ത് ബ്ലോക്ക് ഭാരവാഹികൾക്കും മണ്ഡലം പ്രസിഡണ്ടുമാർക്കും സ്വീകരണം നൽകി.

തോപ്പുംപടി : സൗത്ത് ബ്ലോക്ക് പ്രസിഡണ്ട് ശോഭാ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം എഐസിസി മെമ്പർ എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് മിനിമോൾ ജോയ് മുഖ്യപ്രഭാഷണം നടത്തി. ശോഭ ആൻ്റണി മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ്. ജില്ലാ വൈസ് പ്രസിഡണ്ട് ഷൈല തദേവുസ്, സംസ്ഥാന അഡ്വൈസറി മെമ്പർ സൂസൻ ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ, യുഡിഎഫ് ചെയർമാൻ ജോൺ പഴേരി, ബ്ലോക്ക് പ്രസിഡണ്ട് പി പി ജേക്കബ്, സെക്രട്ടറി കുഞ്ഞച്ചൻ, തോപ്പുംപടി മണ്ഡലം പ്രസിഡണ്ട് പ്രദീപ്, പി എ സഗീർ, ലീജ തോമസ് ബാബു, എം പി ശിവദത്തൻ, ഷാജി കുറുപ്പശ്ശേരി, ആൻറണി പുത്തൻവീട്ടിൽ, ജില്ലാ സെക്രട്ടറിമാർ ദേവിപ്രിയ, മെറ്റിൽഡ മൈക്കിൾ, ഉഷ പ്രദീപ്, ബാബു കണ്ണമാലി എന്നിവർ ആശംസകൾ അർപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 17, 2023, 12:27 a.m. | Thoppumpady