.

തോപ്പുംപടി : പ്രകൃതിയിൽ ചൂട് കൂടുമ്പോൾ കുരുവികൾക്ക് മൺകുടങ്ങളിൽ തീർത്ത കൂടുകളും, പക്ഷികൾക്ക് ദാഹശമനത്തിന് വെള്ളം നൽകുവാൻ മൺചട്ടികളും സ്ക്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് മുകേഷ് ജെയിൻ.

തോപ്പുംപടി : സംഭവിച്ചുകൊണ്ടിരിക്കുന്ന കുരുവികളുടെ സംരക്ഷണം ലക്ഷ്യം വെച്ച് ജൈൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തി വരുന്ന കുരുവികൾക്ക് കൂടൊരുക്കുന്ന പദ്ധതി ഈ വർഷവും സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പറവ സംരക്ഷണ ചിന്തയും , സ്നേഹവും വളർത്തിയെടുക്കുന്നതിനായി അവരുടെ വീടുകളിൽ സ്ഥാപിക്കുന്നതിനു വേണ്ടി കുരുവി മൺകൂടുകളും ഒപ്പം അന്തരീക്ഷത്തിലെ ചൂട് വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പറവകളുടെ ദാഹമകറ്റാൻ മൺകലങ്ങളും സൗജന്യമായി വിതരണം ചെയ്തു. തോപ്പുംപടി ഹാർബർ പാലത്തിനു സമീപം നടന്ന ചടങ്ങ് തോപ്പുംപടി ഔവർ ലേഡീസ് ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിസി ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. ജൈൻ ഫൗണ്ടേഷൻ ഡയരക്ടർ മുകേഷ് ജൈൻ അധ്യക്ഷത വഹിച്ചു. പറവകൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളെ അന്നമൂട്ടുന്ന വി. സുന്ദരേശ പൈയെ ചടങ്ങിൽ പൊന്നാടയണിയിച്ചു ആദരിച്ചു. കൗൺസിലർ ഷീബ ഡുറോം, സുധീഷ് ഷേണായി, പി ജി ലോറൻസ്, എം എം സലീം , പ്രതിഭാ ആഷർ, എൻ കെ എം ഷരീഫ്, വിപിൻ പട്ടേൽ, ഷരീഫ് അലിസർ, ഭാവന മുകേഷ്, മുജീബ് റഹ്മാൻ, ദിനേശ് എൻ പൈ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Feb. 26, 2024, 11:35 p.m. | Thoppumpady