.

തോപ്പുംപടി : "പരിസ്ഥിതി സ്നേഹം നമ്മുടെ നന്മ പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ" എന്ന ലക്ഷ്യത്തോടെ മുണ്ടംവേലി സാന്താ മരിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ പരിസ്ഥിതി ദിനം ആഘോഷിച്ചു.

തോപ്പുംപടി : സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിന് വിദ്യാലയത്തിലെ എക്കോ ക്ലബ്ബും മലയാള മനോരമ അഖില കേരള ബാലജനസഖ്യം സാന്താ മരിയ ശാഖയും നേതൃത്വം നൽകി. ചടങ്ങിൽ സ്കൂൾ മാനേജർ റവ. സിസ്റ്റർ സുജ അധ്യക്ഷ സ്ഥാനം വഹിച്ചു. വിശിഷ്ട അതിഥി കൊച്ചി M L A കെ ജെ മാക്സി ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ സ്നേഹിക്കുക പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുക എന്ന സന്ദേശത്തോടെ കൊച്ചി M L A കെ ജെ മാക്സി വിദ്യാർത്ഥികൾക്ക് വിവിധതരം വൃക്ഷത്തൈകൾ വിതരണം ചെയ്തു. പഠനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണം എന്ന ഹരിത പാഠം കൂടെ ഉൾക്കൊള്ളുക എന്ന ഓർമ്മപ്പെടുത്തലോടെ വിദ്യാലയത്തിന്റെ പ്രിൻസിപ്പൽ റവ. സിസ്റ്റർ ഡോളി വിദ്യാർഥികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സിനിമ താരം ബിനീഷ് ബാസ്റ്റിൻ, ഗാന രചയിതാവ് ഗോഡ്വിൻ ഫെർണാണ്ടസ് എന്നിവർ യോഗത്തിൽ ആശംസകൾ നൽകി. പ്രസ്തുത ചടങ്ങിൽ സാന്താ മരിയ ശാഖ പ്രസിഡൻറ് കുമാരി അൻവിത സ്വാഗതം അർപ്പിച്ചു. ചടങ്ങിൽ വിദ്യാലയത്തിന്റെ വൈസ് പ്രിൻസിപ്പൽ റവ സിസ്റ്റർ മഞ്ജു , മലയാള മനോരമ പ്രതിനിധി അഭിലാഷ് നൈനാൻ, അഖിലകേരള ബാലജന സഖ്യം കൊച്ചി യൂണിയൻ മുഖ്യ രക്ഷാധികാരി തോമ്മച്ചൻ സേവ്യർ, സഹ രക്ഷാധികാരി ജോസഫ് കട്ടിക്കാട്ട്, പ്രോഗ്രാം ഓർഗനൈസർ ജോൺ പി സേവ്യർ എന്നിവർ പങ്കെടുത്തു. സാന്താ മരിയ ശാഖ വൈസ് പ്രസിഡണ്ട് കുമാരി ആൻഡ്രിയ കൃതജ്ഞത അർപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ ഫിയോണ അൽഫോൻസക്കൊപ്പം റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 5, 2023, 9:44 p.m. | Thoppumpady