.

തോപ്പുംപടി :കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും തളർത്തിയില്ല..ഫീനിക്സ് പക്ഷിയായി പ്രൊഫ. കെ. വി തോമസ്..

തോപ്പുംപടി : ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി യായി ക്യാബിനറ്റ്‌ റാങ്കോടെ നിയമിതനായ പ്രൊഫ. കെ. വി തോമസുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ നടത്തിയ അഭിമുഖം.കേരളത്തിന്റെ വികസനം കാര്യത്തിൽ മുഖ്യമന്ത്രിയുടെ നടപടികൾക്ക് പിന്തുണകൊടുത്ത് ആക്കം കൂട്ടാനാണ് താൻ പോകുന്നതെന്ന് അഭിമുഖ്യത്തിൽ കെ വി തോമസ് പറഞ്ഞു. പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരുമായുള്ള നല്ല ബന്ധങ്ങൾ കേരളത്തിന് ഗുണകരമാകാൻ വേണ്ടിയാണ് തന്നെ നിയമിച്ചിരിക്കുന്നതെന്നും അതിനോട് നീതിപുലർത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പോലെ ഏത് പദ്ധതി വന്നാലും പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അത് പരിഹരിച്ച് വികസനപ്രവർത്തനങ്ങൾക്ക് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രിയും സംസ്ഥാനസർക്കാരും എടുക്കുന്ന തീരുമാനങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുമെന്നും അദ്ദേഹം അ ഭിമുഖ്യത്തിൽ പറയുകയുണ്ടായി.

LifeKochi Web Desk | Jan. 19, 2023, 6:25 p.m. | Thoppumpady