.

തോപ്പുംപടി : " തണ്ണീർ പന്തൽ " - നവജീവൻ പ്രേക്ഷിത സംഘത്തിൻ്റെ നേതൃത്വത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ ദാഹജലം നൽകുന്നു.

തോപ്പുംപടി : കേരള സർക്കാരിൻ്റെ തണ്ണീർ പന്തൽ നിർദ്ദേശപ്രകാരം കേരളത്തിൽ വേനൽ ചൂട് കഴിഞ്ഞ വർഷങ്ങളിൽ അപേക്ഷിച്ച് കൂടിയ സാഹചര്യത്തിൽ നവജീവൻ പ്രേക്ഷിത സംഘത്തിൻ്റെ നേതൃത്വത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ ദാഹജലം നൽകുകയാണ്. ഓട്ടോസ്റ്റാൻറുകൾ , ബസ്സ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലാണ് കുടിവെള്ളം വെയ്ക്കുന്നത് . തോപ്പുംപടി BOT ഓട്ടോ സ്റ്റാൻ്റിൽ ചടങ്ങുകൾ കെ.ജെ. മാക്സി MLA ഉത്ഘാടനം ചെയ്തു . വേനൽ ചൂടിൽ പൊതുജനങ്ങൾക്ക് കുടിവെള്ളം കൊടുക്കുന്ന നവജീവൻ പ്രേക്ഷിത സംഘത്തിൻ്റെ പ്രവർത്തനങ്ങളെ MLA അഭിനന്ദിക്കുകയുണ്ടായി. കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം നൽകുമെന്ന് പ്രസിഡൻ്റ് മേരി റെയ്ച്ചൽ പറഞ്ഞു. ബേബി സെബാസ്റ്റിൻ, ജോൺസൺ വള്ളനാട്ട്, ശോഭ ജോഷി, ഡെലി സേവ്യർ, ജെസി ജോൺസൺ , വെളമ ചിന്നയ്യ ,ചിന്ന ചെല്ലപ്പൻ, ഗിരിജ അജയൻ എന്നിവർ നേതൃത്വം നൽകി. സ്റ്റാൻൻ്റിലെ ഓട്ടോ ഡ്രൈവേഴ്സിന് MLA കുടിവെള്ളം വിതരണം ചെയ്തു . വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 25, 2023, 10:31 p.m. | Thoppumpady