.

തോപ്പുംപടി : സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിൻ്റെ 120-ാമത് നേർച്ച തിരുനാൾ മാർച്ച് 15-ാം തീയ്യതി ആരംഭിച്ച് 19-ാം തീയ്യതി നേർച്ച സദ്യയോടെ സമാപിക്കുന്നു.

തോപ്പുംപടി : തിരുനാൾ സമാപന ദിവസം നടക്കുന്ന പൊന്തിഫിക്കൽ സമൂഹ ദിവ്യബലിയിൽ കൊച്ചി രൂപത മുൻ ബിഷപ്പ് റൈറ്റ് റവ ഡോ. ജോസഫ് കരിയിൽ മുഖ്യ കാർമികത്വം വഹിക്കുന്നു. വികാരി ഫാ. ജോസഫ് ജോപ്പൻ അണ്ടിശേരിയിൽ, സഹവികാരിമാരായ ഫാ. ജോബി വകപ്പാടത്ത്, ഫാ. ബെന്നി പണിക്കവീട്ടിൽ, തിരുനാൾ ആഘോഷ കമ്മിറ്റി ഭാരവാഹികളായ ടി എ ജോർജ്, ജോളി കുഴിവേലിൽ, ബിജു അഴിക്കൽ, ജസ്റ്റിൻ കാക്കത്തറ തുടങ്ങിയവർ സന്നിഹിതരായി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 7, 2024, 11:06 p.m. | Thoppumpady