.

തോപ്പുംപടി : ഐ ടി ജോസഫ് സ്മാരക ലോക നാടകവേദിയുടെ ആഭിമുഖ്യത്തിൽ 16-ാമത് ലോക നാടക ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

തോപ്പുംപടി : ഐ ടി ജോസഫിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. എം.എൽ എ. കെ ജെ മാക്സി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ലോക നാടക വേദി പ്രസിഡന്റ് സി എ ജോൺസൻ അദ്ധ്യഷത വഹിച്ച യോഗത്തിൽ കെ.പി.എ.സി. ബായാട്രീസ്, പൗളി വൽസൻ, അമ്മിണി ഏണസ്റ്റ്, ഷൈനി ജോസഫ്, ശാന്ത എഡ്ഡി, കെ എഫ് ക്ലീറ്റസ് എന്നിവർ സംസാരിച്ചു. നാടക സിനിമാ അഭിനേതാവ് മീന രാജ് നാടകദിന സന്ദേശം നൽകി. മുതിർന്ന നാടക സംവിധായകൻ കെ എം ധർമ്മൻ മൺമറഞ്ഞ കലാകാരന്മാരുടെ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു. നാടക സിനിമാ ഗാനങ്ങൾ, ലഘുനാടകങ്ങൾ , മാർഗ്ഗം കളി എന്നിവ അരങ്ങേറി. ഉച്ചയ്ക്കു ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ നാടക കലാകാരന്മാർക്ക് അവാർഡുകൾ വിതരണം ചെയ്തു. എഡ്‌ഡി മാസ്റ്റർ അവാർഡ് - പൗളി വൽസൻ, ഐ.ടി. ജോസഫ് അവാർഡ് - മീന രാജ്, ട്രീസ ഗ്ലാഡിസ് അവാർഡ് - സി.കെ.ബാലകൃഷ്ണൻ, കെ.ഇ. ജോൺ കണ്ണേത്ത് അവാർഡ് - കെ. എ. ഈശി, കെ.ജെ.ജോൺ ബോസ്കോ അവാർഡ് - സെൽവരാജ് എന്നിവർക്ക് വിതരണം ചെയ്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 28, 2024, 1 p.m. | Thoppumpady