.

തോപ്പുംപടി : കൊച്ചി പ്രസ്സ് ക്ലബ്ബിൻ്റെ വാർഷിക പൊതുയോഗം ക്ലബ് പ്രസിഡൻറ് വി പി ശ്രീലൻ്റെ അധ്യക്ഷതയിൽ നടന്നു.

തോപ്പുംപടി : ജനറൽ സെക്രട്ടറി കെ ബി സലാം വാർഷിക റിപ്പോർട്ടും, ട്രഷറർ റോഷൻ കുമാർ വാർഷിക കണക്കും അവതരിപ്പിച്ചു. കൊച്ചിയുടെ മാധ്യമ പ്രവർത്തനരംഗത്തും സാമൂഹ്യ പ്രവർത്തന രംഗത്തും ശക്തമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത യോഗം വിലയിരുത്തി, ഒരു വർഷക്കാലയളവിൽ മരണമടഞ്ഞ പ്രസ് ക്ലബ് അംഗങ്ങളായിരുന്ന കെ പ്രഭാകരൻ, ആർ സെൽവരാജ്, സി ടി തങ്കച്ചൻ, ജി പി ശിവൻ എന്നിവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. കൊച്ചി പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി പ്രസിഡണ്ടായി വി പി ശ്രീലനെയും ജനറൽ സെക്രട്ടറിയായി കെ ബി സലാമിനെയും ട്രഷററായി ടി സി വിപിനേയും വൈസ് പ്രസിഡണ്ടായി അഭിലാഷ് തോപ്പിലിനെയും ജോയിൻ്റ് സെക്രട്ടറിയായി റോഷൻ കുമാറിനെയും തിരഞ്ഞെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 9, 2024, 11:52 p.m. | Thoppumpady