.

തോപ്പുംപടി : ജ്ഞാനോദയം സഭയുടെ കീഴിലുള്ള ശ്രീപരമേശ്വര കുമാരമംഗലം മഹാക്ഷേത്രത്തിലെ തിരുവുത്സവത്തിന് മാർച്ച് പതിമൂന്നാം തീയതി തുടക്കമാകുന്നു.

തോപ്പുംപടി : രാത്രി 7 നും 7.30 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ കൊടിയേറ്റ്. ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവാഘോഷ പരിപാടികൾ മാർച്ച് 19-ാം തീയതി ആറാട്ട് മഹോത്സവത്തോടുകൂടി സമാപിക്കുന്നു. ഉത്സവ ആഘോഷങ്ങൾ നടക്കുന്ന ഓരോ ദിവസവും അന്നദാനവും വിവിധ കലാപരിപാടികളും, കാവടിഘോഷയാത്രയും, ക്ഷേത്രമുറ്റത്ത് ഇടക്കൊച്ചി പൂരവും ഉണ്ടാകുമെന്നും, വിവിധ വാദ്യ കലാകാരന്മാരുടെ മേളങ്ങൾ, പ്രത്യേകിച്ച് കുടമാറ്റവും നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. ജ്ഞാനോദയം സഭാ പ്രസിഡൻറ് എ ആർ ശിവജി, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻറ് വി എൻ രാജേശ്വരൻ, സെക്രട്ടറി എ കെ ബാലു എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 12, 2024, 10:12 p.m. | Thoppumpady