.

തോപ്പുംപടി : AKPA (ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ) കൊച്ചി മേഖല കമ്മിറ്റി ഐ ഡി കാർഡ് വിതരണവും, ജോസഫ് ചെറിയാൻ അനുസ്മരണവും സംഘടിപ്പിച്ചു.

തോപ്പുംപടി : കൊച്ചി മേഖല പ്രസിഡന്റ് ജൂബർട്ട് ആൻ്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ല പ്രസിഡന്റ് സജി മാർവൽ ഐഡി കാർഡ് വിതരണം ചെയ്തു. മുൻ സംസ്ഥാന പ്രസിഡണ്ട് എം ആർ എൻ പണിക്കർ സ്ഥാപക നേതാവ് ജോസഫ് ചെറിയാൻ അനുസ്മരണം നടത്തി. മേഖലാ സെക്രട്ടറി വി ഡി ആൻ്റണി, ജില്ല സെക്രട്ടറി രജീഷ് എ എ, ട്രഷറർ എൽദോ ജോസഫ്, കൊച്ചി മേഖല നിരീക്ഷകൻ മിനോഷ് ജോസഫ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 28, 2024, 1:03 p.m. | Thoppumpady