.

തോപ്പുംപടി : സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരത്തിന് എറണാകുളം ജില്ലയിൽ മൂന്നാം സ്ഥാനം ഒ.എൽ.സി.ജി.എച്ച്.എസ് കരസ്ഥമാക്കി.

തോപ്പുംപടി : പുരസ്കാര ദാന ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് ഈ അവാർഡ് സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മോളി ദേവസിയും സ്കൂൾ ഐടി കോഡിനേറ്റർ റവ. സി. ആനന്ദിയും കൈസ്റ്റേഴ്‌സ് സെറീൻ ടീച്ചറും വിദ്യാർത്ഥികളും ചേർന്നു ഏറ്റുവാങ്ങുകയുണ്ടായി. മൊമെന്റോ , പ്രശസ്തിപത്രം, പതിനായിരം രൂപ ക്യാഷ് അവാർഡ് എന്നിവ അടങ്ങുന്ന ഈ പുരസ്കാരം വിദ്യാലയത്തിനായി സമർപ്പിക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയത് എറണാകുളം ജില്ലയിൽ കൈറ്റിന്റെ അഡിഷണൽ ഡിസ്ട്രിക്ട് മാസ്റ്റർ ട്രെയിനർ പ്രകാശ് പ്രഭുവാണ്. സ്കൂൾ മാനേജർ റവ.സിസ്റ്റർ മോളി അലക്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ വിക്കിയുടെ ചുമതല വഹിക്കുന്ന ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സെറീൻടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. 2019 - 22 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 32 കുട്ടികൾ അവരുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കരസ്ഥമാക്കിയ സർട്ടിഫിക്കറ്റുകൾ ഈ അവസരത്തിൽ നൽകുകയുണ്ടായി. അവാർഡ് ദാന ചടങ്ങിൽ സ്കൂളിലെ പ്രതിനിധീകരിച്ച പങ്കെടുത്ത വിദ്യാർത്ഥി പ്രതിനിധികൾ നിയമസഭാ മന്ദിരത്തിലെ ആർ തമ്പി നാരായണൻ ഹാൾ, മ്യൂസിയം എന്നിവ സന്ദർശിച്ച അവരുടെ അനുഭവം ഈ അവസരത്തിൽ മറ്റു വിദ്യാർഥിനികളുമായി പങ്കുവെച്ചു. കൈറ്റ് മിസ്ട്രസ്സായ മമത ടീച്ചർ ഈ ചടങ്ങിന് ആമുഖം അവതരിപ്പിക്കുകയും ജോയിന്റ് SITC സിസിലി സ്മിത ടീച്ചർ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 6, 2022, 6:21 p.m. | Thoppumpady