.

തോപ്പുംപടി : ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് വീണ്ടും പഠിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയെ നിയമിച്ചതിൽ KLCA കൊച്ചി രൂപത സമിതി പ്രതിഷേധിച്ചു.

തോപ്പുംപടി : ജെ ബി കോശി കമ്മീഷൻ റിപോർട്ട് പ്രസിധീകരിക്കണമെന്നാവശ്യപ്പെട്ട് KLCA നടത്തിവരുന്ന ആയിരം യോഗങ്ങളുടെ ഭാഗമായി കൊച്ചിയിൽ നടത്തിയ നേതൃയോഗത്തിലാണ് പ്രതിഷേധമുയർന്നത്. യോഗം KLCA മുൻസംസ്ഥാന പ്രസിഡന്റ്‌ ഷാജി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് പൈലി ആലുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായി നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ടി എ ഡാൽഫിൻ, സാബു കാനക്കാപ്പള്ളി എന്നിവർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ നിജസ്ഥിതി വിശദീകരിച്ചു. ഫാ. ആന്റണി കുഴിവേലിൽ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, സിന്ധു ജസ്റ്റസ്, അലക്സാണ്ടർ ഷാജു, ജെസി കണ്ടനാംപറമ്പിൽ, ഹെൻസൺ പോത്തംപള്ളി, വിദ്യാ ജോസഫ്, ബെന്നി ജോസഫ്, സജി കുരിശുങ്കൽ എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 5, 2024, 12:01 a.m. | Thoppumpady