.

തിരുമാറാടി : കാക്കൂർ കാളവയൽ കാർഷികമേള നാളെ തുടങ്ങും

തിരുമാറാടി : കാക്കൂർ കാളവയൽ കാർഷിക മേളയ്ക്ക് വ്യാഴാഴ്ച കൊടിയുയരും. വ്യാഴം രാവിലെ 10.30ന് കാളവയൽ ആഘോഷ ത്തിന് തുടക്കംകുറിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യമോൾ പ്രകാശ് പതാക ഉയർത്തും. വെള്ളി രാവിലെ 10.30ന് കാർഷിക സെമിനാർ ജില്ലാപഞ്ചായത്ത് അംഗം ആശ സനൽ ഉദ്ഘാടനം ചെയ്യും. ശനി രാവിലെ എട്ടിന് പെരിങ്ങാട്ടുപാടത്ത് പ്രാചീനകൃഷി പരിചയ പരിപാടി അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് വയൽ നഗരിയിൽ ജോടിക്കാള മത്സരം എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്യും, 3.30ന് പെരിങ്ങാട്ടുപാടത്ത് മഡ് ഫുട്‌ബോൾ മത്സരം കാക്കൂർ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർപേഴ്‌സൺ സന്ധ്യമോൾ പ്രകാശ്, ജനറൽ കൺവീനർ ബിനോയ് കള്ളാട്ടുകുഴി, സെക്രട്ടറി നെവിൻ ജോർജ്, സി ടി ശശി എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 14, 2024, 7:21 p.m. | Thirumaradi