.

തിരുമാറാടി : പഞ്ചായത്തിൽ പേവിഷ പ്രതിരോധ തീവ്രയജ്ഞം ആരംഭിച്ചു.

തിരുമാറാടി : റാബിസ് ഫ്രീ കേരള വാക്സിനേഷൻ ക്യാമ്പയിൻ ഭാഗമായി ആണ് തീവ്രയജ്ഞം നടത്തുന്നത്. തിരുമാറാടി പഞ്ചായത്തിൽ കഴിഞ്ഞ വർഷവും നായ്ക്കളെ പ്രതിരോധ കുത്തിവെപ്പ് വിധേയമാക്കിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ് വാക്സിനേഷൻ തീവ്രയജ്ഞം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം എം ജോർജ് സ്ഥിരം സമിതി അധ്യക്ഷനായ സാജു ജോൺ , അനിത ബേബി എന്നവർ സംസാരിച്ചു. വെറ്റിനറി സർജൻ ഡോ. ഷിബു ടി തങ്കച്ചൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ബിനു ജേക്കബ്, ഷാജിമോൻ വി എം, ജിബി പികെ എന്നിവർ തീവ്ര യജ്ഞത്തിന് നേതൃത്വം നൽകുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 13, 2023, 11:11 p.m. | Thirumaradi