.

നൂറ് ദിന കർമ പദ്ധതിയുടെ ഭാഗമായി ആരക്കുഴയിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു

സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കുന്ന നൂറ് ദിന കർമ പദ്ധതിയുടെ ഭാഗമായി വിവിധ ഫലവൃക്ഷത്തൈകൾ ആരക്കുഴ കൃഷിഭവനിൽ നിന്ന് വിതരണം നടത്തി. വാർഡ് മെമ്പർ ജിജു ഓണാട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാബു പൊതുർ ആദ്യവിൽപന നിർവഹിച്ചു. വാർഡ് മെമ്പർമാരായ ലസിതാ മോഹനൻ, ആൽബി ആൽബിൻ എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | July 1, 2021, 12:55 p.m. | Arakkuzha