.

#Local news

കർഷക സമരം ഐക്യദാർഢ്യം നേർന്ന് വിവിധ ട്രേഡ് യൂണിയനുകൾ

കർഷകസമരം ഏഴാം മാസം പിന്നിടുമ്പോൾ സമരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന കർഷക നേതാക്കൾക്ക് ഐക്യദാർഢ്യം നേർന്ന് വിവിധ ട്രേഡ് യൂണിയനുകൾ തോപ്പുംപടിയിൽ സമരം സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, ഐ.എൻ.ടി.യു.സി.കൊച്ചി നിയോജക മണ്ഡലം പ്രസിഡൻ്റ് സെൽജൻ അട്ടിപ്പേറ്റി, എച്ച്എംഎസ് ജില്ല പ്രസിഡൻ്റ് ഹംസകോയ, സി.ഐ.ടി.യു. ഏരിയ സെക്രട്ടറി കെ.എ. എഡ്വിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു.

LifeKochi Web Desk | June 29, 2021, 8:11 p.m. | Thoppumpady