.

വെങ്ങോല :നിർദ്ധന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയായ 'ബൈത്തു റെഹ്മ' യുടെ ഭാഗമായി ബദിര മുക ദമ്പതികൾക്കായി നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മം നടന്നു.

വെങ്ങോല :പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി മുസ്ലീം ലീഗ് നിർദ്ധന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയായ 'ബൈത്തു റെഹ്മ' യുടെ ഭാഗമായി മുസ്ലീം ലീഗ് തണ്ടേക്കാട് ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ ബദിര മുക ദമ്പതികൾക്കായി നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. തണ്ടേക്കാട് ശാഖാ കമ്മിറ്റി ഏറ്റെടുക്കുന്ന രണ്ടാമത്തെ ബൈത്തു റഹ്മ യാണ് ഇത്. പരിപാടിയിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുൾ മജീദ്, ജന. സെക്രട്ടറി ഹംസ പറക്കാട്ട്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫസൽ ബാഫഖി തങ്ങൾ, മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം പി അബ്ദുൾ ഖാദർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം യു ഇബ്രാഹിം, എൻ വി സി അഹമ്മദ്, നിയോജകമണ്ഡലം, പഞ്ചായത്ത്, ശഖാ ഭാരവാഹികളായ സി എ സുബൈർ, ഉമ്മർ കോട്ടയിൽ, ഇ പി ഷമീർ, മൊയ്തീൻ കുന്നത്താൻ, എ എ ഹംസ, അൻസാർ അറക്കപ്പടി, സത്താർ വെങ്ങോല, സി കെ അലിയാർ, അലി കാരോളി, സി എം അനസ്, നാസർ പൊയ്ക്കാടൻ, അക്ബർ മേലേക്കുടി, ജലാൽ പോഞ്ഞാശേരി, ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പി എ മുക്താർ, വെങ്ങോല ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശിഹാബ് പള്ളിക്കൽ, സുബൈർ തുപ്ലി, ഷംല നാസർ, നസീമ റഹിം തുടങ്ങിയവർ സംബന്ധിച്ചു.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Jan. 21, 2023, 11:16 p.m. | Vengola