.

വേങ്ങൂർ : DYFI പെരുമ്പാവൂർ ബ്ലോക്ക്‌ കമ്മിറ്റി പാണിയേലി ഇക്കോ ടൂറിസം സെന്റർ പ്ലാസ്റ്റിക് വിമുക്തമാക്കി.

വേങ്ങൂർ : പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി പാണിയേലി പോര് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിനോദസഞ്ചാരികൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ DYFI പെരുമ്പാവൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുകയും വൃക്ഷതൈ നടുകയും ചെയ്തു. DYFI സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി അഷ്‌കർ പി എ, ബ്ലോക്ക് പ്രസിഡന്റ്‌ ടി വി വൈശാഖ്‌, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ സതീഷ് ചന്ദ്രൻ, ഗോകുൽ പി എസ്, ഗോകുൽ ശങ്കർ, ഹരിപ്രസാദ്, വിഷ്ണു രാജു എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | June 6, 2023, 6:19 p.m. | Vengoor