.

വെല്ലിങ്ടൺ ഐലൻഡ് : മുൻ സംയുക്ത സൈനിക മേധാവി ശ്രി. വിപിൻ റാവത്തിന്റെയും സഹ സൈനികരുടെയും അനുസ്മരണം നടത്തി.

വെല്ലിങ്ടൺ ഐലൻഡ് : മേജർ പോർട്ട് ആൻറ് ഡോക് പെൻഷൻ സംഘിന്റെ നേതൃത്വത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച മുൻ സംയുക്ത സൈനിക മേധാവി വിപിൻ റാവത്തിന്റെയും സഹ സൈനികരുടെയും അനുസ്മരണം നടത്തി. ഐലൻറ് കൗൺസിലർ പത്മകുമാരി അധ്യക്ഷയായ ചടങ്ങിൽ റിട്ട. മേജർ ആർ. രാജേഷ് ഉദ്‌ഘാടനം നിർവ്വഹിച്ചു. പി. ആർ. അജാമളൻ സ്വാഗതവും സാജൻ നന്ദിയും രേഖപ്പെടുത്തി. ClSF ഇൻസ്പെക്ടർ മാത്യു വർഗ്ഗീസ്, ജഗദീഷ് , Dr. അനൂപ്, ജോസഫ് വർഗ്ഗീസ്, ഹിൾട്ടൺ ചാൾസ്, വല്ലഭൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കൂടുതൽ വിവരങ്ങൾ പി. ആർ. അജാമളൻ പരിസ്ഥിതി പ്രവർത്തകൻ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 12, 2022, 7:20 p.m. | W Island/ Thoppumpady Ward