.

വെല്ലിംഗ്ടൺ ഐലൻഡ് : വഴിയാത്രക്കാരായ നോമ്പുകാർക്ക് വേണ്ടി ഐ എസ് എം സംസ്ഥാന സമിതി ഇഫ്താർ ടെന്റുകൾക്ക് തുടക്കം കുറിച്ചു.

വെല്ലിംഗ്ടൺ ഐലൻഡ് : വഴിയാത്രക്കാരായ നോമ്പുകാർക്ക് വേണ്ടി ഐ എസ് എം സംസ്ഥാന സമിതിയുടെ സാമൂഹ്യക്ഷേമ വകുപ്പായ ഈലാഫ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈലാഫ് ഇഫ്താർ ടെന്റ്ന്റെ സംസ്ഥാനതല ഉദ്‌ഘാടനം കുണ്ടന്നൂർ വില്ലിങ്ടൺ ഐലൻഡ് ഹൈവേയിൽ ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ സ്വലാഹി നിർവഹിച്ചു. ജില്ലാ, താലൂക്ക് ഹോസ്പിറ്റലുകളിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് നോമ്പുതുറ വിഭവങ്ങൾ നൽകുന്ന പ്രവർത്തനങ്ങൾക്കും തുടക്കമായി. ഈലാഫ് സംസ്ഥാന കൺവിനർ സുബൈർ പീടിയേക്കൽ, ഈലാഫ് എറണാകുളം ജില്ലാ കൺവിനർ അസ്‌ലം പി എഫ്, ഐ എസ് എം ജില്ല ജോയിൻ സെക്രട്ടറി കെ എം മുനീർ, ഷബീർ പി എച്ച് എന്നിവർ സംബന്ധിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 13, 2024, 11:36 p.m. | W Island/ Thoppumpady Ward