.

#edakochi

ഇടക്കൊച്ചിയിൽ വേലിയേറ്റം തടയുന്നതിന് പദ്ധതികൾ നടപ്പാക്കും; എംഎൽഎ കെ. ബാബു

വേലിയേറ്റ സമയത്ത് ഏറെ ദുരിതം അനുഭവിക്കുന്ന മേഖലയാണ് ഇടക്കൊച്ചിയിലെ 15, 16 ഡിവിഷനുകൾ. ഈ പ്രദേശത്ത് വേലിയേറ്റം തടയുന്നതിന് വേണ്ട പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്ന് എംഎൽഎ കെ. ബാബു സ്ഥലം സന്ദർശിച്ച് പറഞ്ഞു. കായലിന് ആഴം വർധിപ്പിക്കുക, തീരങ്ങളിൽ കൽക്കെട്ട് ശക്തിപ്പെടുത്തുക, കല്ല് കെട്ട് ഇല്ലാത്ത സ്ഥലങ്ങളിൽ കല്ലുകെട്ടി വേലിയേറ്റം തടയുക എന്നീ പദ്ധതികൾ പ്രദേശത്ത് നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു. കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, ഇറിഗേഷൻ വകുപ്പ് അസി. എൻജിനീയർ സന്ധ്യ എന്നിവർക്കൊപ്പമാണ് എംഎൽഎ സ്ഥലം സന്ദർശിച്ചത്.

LifeKochi Web Desk | June 29, 2021, 11:11 p.m. | Edakochi