.

വെങ്ങോല : ക്ലീനിംഗ് പ്രോഡക്റ്റുകളുടെയും നാച്വറൽ ഗിഫ്റ്റുകളുടെയും ഒരു പുതിയ ഷോറും "ഒഹാന മാർട്ട്" അല്ലപ്ര തോട്ടപ്പാടം കവലയിൽ പ്രവർത്തനമാരംഭിച്ചു.

വെങ്ങോല : ക്ലീനിംഗ് പ്രോഡക്റ്റുകളുടെയും നാച്വറൽ ഗിഫ്റ്റുകളുടെയും ഒരു പുതിയ ഷോറും ഒഹാന മാർട്ട് എന്ന പേരിൽ അല്ലപ്ര തോട്ടപ്പാടം കവലയിൽ പ്രവർത്തനമാരംഭിച്ചു. അങ്കമാലി ഭദ്രാസനം, പെരുമ്പാവൂർ മേഖല മെത്രാപോലീത്ത മാത്യൂസ് മോർ അഫ്രേം തിരുമേനി സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ ബി ഹമീദ് ആദ്യ വില്പന നടത്തി. വൈദികർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സ്ഥാപനത്തിലെ ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. മാത്യൂസ് മോർ അഫ്രേം തിരുമേനി, പഞ്ചായത്ത് പ്രസിഡന്റ് എൻ ബി ഹമീദ്, സ്ഥാപന ഉടമ ഫിനോയ് കൊറള എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | July 11, 2022, 4:32 p.m. | Vengola